ആംസ്റ്റർഡാം: വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം എയർലൈൻസിന്റെ ബോയിംഗ് 777 വിമാനത്തിലാണ് പവർ ബാങ്കിന് തീപിടിച്ചത്. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.വിമാനത്തിനുള്ളിൽ നിറയെ പുക നിറഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ മുഖം പൊത്തിയിരുന്നു. സംഭവം നടക്കുമ്പോൾ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് നാല് മണിക്കൂർ മുൻപായിരുന്നു ഈ സംഭവം ഉണ്ടായത്. തന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ യാത്രയാണിതെന്ന് വിമാനത്തിലെ യാത്രക്കാരനായ സിമിയോൺ മാലഗോളി പറഞ്ഞു. പുക നിറഞ്ഞ കാബിന്റെ ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.പവർ ബാങ്കിന് തീപിടിത്ത് വിമാനത്തിൽ പുക ഉയർന്നെന്നും വിമാന ജീവനക്കാർ ഉടൻ തന്നെ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ലാതെ വിമാനം സുരക്ഷിതമായി ആംസ്റ്റർഡാമിൽ ഇറങ്ങി. ഇത്തരം പോർട്ടബിൾ ചാർജറുകളിൽ ലിഥിയംഅയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി
RELATED ARTICLES



