Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. രണ്ട് പേർ മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. രണ്ട് പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments