Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജിസിസി രാജ്യങ്ങളിൽ റെസിഡന്റ് വിസയുള്ളവർക്ക് ഇനി കുവൈത്തിലേക്ക് ഓൺ അറൈവൽ വിസ

ജിസിസി രാജ്യങ്ങളിൽ റെസിഡന്റ് വിസയുള്ളവർക്ക് ഇനി കുവൈത്തിലേക്ക് ഓൺ അറൈവൽ വിസ

വിസ മാറ്റങ്ങളുമായി കുവൈത്ത്. ജിസിസി രാജ്യങ്ങളിൽ റെസിഡന്റ് വിസയുള്ളവർക്ക് ഇനി കുവൈത്തിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കും. കുടുംബങ്ങൾ സന്ദർശനം നടത്തുന്നതിലും ഇളവുകളുണ്ട്.വലിയ കുതിപ്പിന് കുവൈത്ത് ഒരുങ്ങുകയാണ്. മുൻപ് ചില തൊഴിൽ മേഖലകൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന വിസ ഓൺ അറൈവൽ സൗകര്യം കൂടുതൽ തുറക്കുകയാണ്. ജിസിസി രാജ്യങ്ങളിൽ 6 മാസ കാലവധി ബാക്കിയുള്ള വിസയുള്ള ഏതൊരാൾക്കും വിസ ഓൺ അറൈവൽ ലഭിക്കും.

നിയന്ത്രണം മുൻകൂട്ടിഅറിയിച്ചിട്ടുള്ള രാജ്യക്കാർക്കൊഴികെ. വിനോദ സഞ്ചാരം സുഗമമാക്കുന്നതിനും, അയൽ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം ഓർഗനൈസേഷൻ ജിസിസി മേഖല സമ്മേളനം അടുത്ത വർഷം കുവൈത്തിലാണ്. കുടുംബ സന്ദർശന വിസകൾക്കും ഇളവ് വരുത്തിയിട്ടുണ്ട്. ഈ വിസകളിൽ സന്ദർഷകർക്ക് മൾട്ടിപ്പൽ എൻട്രി സൗകര്യവും ഒരുക്കിയിട്ടുണ്ട്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments