Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ച പ്രവാസികളില്‍ മലയാളികളും ഉണ്ടെന്ന് സൂചന

കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ച പ്രവാസികളില്‍ മലയാളികളും ഉണ്ടെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ച പ്രവാസികളില്‍ മലയാളികളും ഉണ്ടെന്ന് സൂചന. അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലായി വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രാദേശികമായ നിര്‍മ്മിച്ച മദ്യം കഴിച്ചാണ് 10 പേര്‍ മരണപ്പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി 10 പേര്‍ മരണപ്പെട്ടെന്നാണ് വിവരം. മരണപ്പെട്ടവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നായി പ്രാദേശികമായി വ്യാജമദ്യം നിർമ്മിച്ചവരെ അറസ്റ്റ് ചെയ്തത്. മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് കുവൈത്ത്. അനധികൃതമായി മദ്യം നിര്‍മ്മിക്കുന്നതിനെതിരെ കര്‍ശന നടപടികൾ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. അനധികൃത മദ്യ നിര്‍മ്മാണം കണ്ടെത്തുന്നതിനായി സുരക്ഷാ പരിശോധനകളും കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമാണ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments