റിയാദ്: ഓടിച്ചിരുന്ന ട്രെയിലർ അപകടത്തിൽപെട്ട് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുമ്പാവൂർ വെങ്ങോല അലഞ്ഞിക്കാട്ടിൽ അബൂബക്കറിന്റെ മകൻ ഷമീർ (43) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 17 ന് ദമ്മാം, റിയാദ് ഹൈവേയിൽ ദമ്മാം ചെക്ക് പോയിന്റിനടുത്തുവെച്ചായിരുന്നു അപകടം.വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഇദ്ദേഹത്തിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയും നിയന്ത്രണം വിട്ട ട്രെയിലർ അപകടത്തിൽ പെടുകയുമായിരുന്നു. ശേഷം അബോധാവസ്ഥയിലായ ഇദ്ദേഹം ദമ്മാം സൗദി ജർമ്മൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ചികിത്സക്കിടെ മൂന്നു സർജറിക്കും ഇദ്ദേഹത്തെ വിധേയനാക്കിയിരുന്നു. ഭാര്യ: ഷഹാന, മക്കൾ: ഷിഫാന, ഷിഫാസ്. അപകട വിവരമറിഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും നാട്ടിൽ നിന്ന് ദമ്മാമിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഓടിച്ചിരുന്ന ട്രെയിലർ അപകടത്തിൽപെട്ട് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു
RELATED ARTICLES



