Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമ്മ അധ്യക്ഷ പദത്തിൽ ആദ്യ പ്രതികരണവുമായി ശ്വേത, ‘രാജിവച്ചവരെയും തിരിച്ചെത്തിക്കാൻ പരിശ്രമിക്കും, തീരുമാനങ്ങൾ ഒന്നിച്ചെടുക്കും, ഐക്യത്തോടെ...

അമ്മ അധ്യക്ഷ പദത്തിൽ ആദ്യ പ്രതികരണവുമായി ശ്വേത, ‘രാജിവച്ചവരെയും തിരിച്ചെത്തിക്കാൻ പരിശ്രമിക്കും, തീരുമാനങ്ങൾ ഒന്നിച്ചെടുക്കും, ഐക്യത്തോടെ മുന്നോട്ടുപോകും’

കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ആദ്യ വനിതാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതിൽ നന്ദിയും സന്തോഷവും പ്രകടിപ്പിച്ച് ശ്വേത മേനോൻ രംഗത്ത്. അമ്മ തലപ്പത്തെത്തിയ ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ‘രാജിവച്ചവരെയും തിരിച്ചെത്തിക്കാൻ പരിശ്രമിക്കും’ എന്ന് ശ്വേത വ്യക്തമാക്കി. സംഘടനയിൽ നിന്ന് പോയവർക്കെല്ലാം തിരിച്ചുവരാമെന്നും എല്ലാവരും അമ്മ എന്ന കുടുംബത്തിന്റെ ഭാ​ഗമാണെന്നും ശ്വേത മേനോൻ പറഞ്ഞു.

വ്യത്യസ്ത അഭിപ്രായങ്ങൾ തുറന്ന് ചർച്ചചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായും അവർ വ്യക്തമാക്കി. ഒരു മേശയ്ക്ക് ഇരുവശവും ഇരുന്ന് സംസാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്നും, ഐക്യത്തോടെ പ്രവർത്തിക്കുന്നതിനാണ് ഊന്നൽ നൽകുന്നതെന്നും അവർ പറഞ്ഞു. വരാനിരിക്കുന്ന എക്സിക്യൂട്ടിവ് മീറ്റിംഗിൽ കൂടുതൽ പ്രധാന തീരുമാനങ്ങൾ എടുക്കുമെന്നും, ഇത് സംഘടനയുടെ ഭാവി ദിശനിർണയിക്കുന്നതിൽ നിർണായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും, ഒരു വിഷയവും നിസ്സാരമായി കാണുന്നില്ലെന്നും ശ്വേത മേനോൻ ഊന്നിപ്പറഞ്ഞു. ഈ ദൗത്യത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും കൂട്ടായ പരിശ്രമവും ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. എക്സിക്യൂട്ടിവ് മീറ്റിംഗിൽ ഉയർന്നുവരുന്ന ചർച്ചകളും തീരുമാനങ്ങളും സംഘടനയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ തീരുമാനങ്ങളും ഒന്നിച്ച് കൂട്ടായിട്ടായിരിക്കും കൈക്കൊള്ളുകയെന്നും അമ്മ അധ്യക്ഷ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments