കൊല്ലത്ത് വയോധികയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. 65 കാരിയാണ് അതിക്രമത്തിന് ഇരയായ കേസിലാണ് കുന്നത്തൂര്‍ സ്വദേശി അനൂജ് (27) പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. 65 കാരി വീട്ടിലേക്ക് പോകും വഴി പിൻതുടർന്നെത്തിയ യുവാവ് അവരെ ഉപദ്രവിക്കുകയായിരുന്നു. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിലാണ് കേസ്. പ്രതിയെ തിരിച്ചറിഞ്ഞ ശേഷം വേഗത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. വയോധികയുടെ മൊഴി രേഖപ്പെടുത്തി.
പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.



