കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ. ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. പല വ്യക്തികളും പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹോദരന്റേത് ഒറ്റപ്പെട്ട അഭിപ്രായമാണ്. മാതാപിതാക്കൾക്കുള്ളത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തള്ളി തലാലിന്റെ സഹോദരൻ അബ്ദുൾ ഫത്താഫ് മെഹ്തി രംഗത്തെത്തിയിരുന്നു. തലാൽ ആക്ഷൻ കൗൺസിൽ മുൻ വക്താവിന്റേതെന്ന തരത്തിൽ പുറത്തുവന്ന വീഡിയോക്ക്് എതിരെയാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
പ്രിയയുടെ മോചനം: കാല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ
RELATED ARTICLES



