റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം സീക്കോ ജങ്ഷനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ആനക്കയം സ്വദേശി അബ്ദുസ്സലാം (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മൊബൈൽ റിപ്പയറിംഗിനായി ദമ്മാം സീക്കോയിൽ എത്തിയതായിരുന്നു ഇദ്ദേഹം.മൊബൈൽ നൽകി കാത്തിരിക്കവേയാണ് ഷോപ്പിൽ കുഴഞ്ഞുവീണത്. ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പതിനാല് വർഷമായി എ.സി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയാണ് അബ്ദുസ്സലാം. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
പ്രവാസി കുഴഞ്ഞുവീണുമരിച്ചു
RELATED ARTICLES



