റിയാദ്: ടിക്കറ്റ് നിരക്കിൽ അൻപത് ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ്. സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ പത്തു വരെയുള്ള യാത്രകൾക്കായിരിക്കും ഓഫർ. ആഭ്യന്തരവും, അന്തർദേശീയവുമായ സേവനങ്ങൾക്ക് ഓഫർ ലഭ്യമാകും.
ആഗസ്റ്റ് 17 മുതൽ 31 വരെ ബുക്ക് ചെയ്ത് കരസ്ഥമാക്കുന്ന ടിക്കറ്റുകൾക്കും ഇളവ് ലഭിക്കും. കമ്പനി വെബ്സൈറ്റ്, സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ, തുടങ്ങി ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും, സെയിൽസ് ഓഫിസുകൾ വഴിയും വാങ്ങുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാകും. ബിസിനസ്, ഇക്കണോമി ക്ലാസുകൾക്ക് ഓഫർ ബാധകമാകും. വിമാന ടിക്കറ്റുകൾക്കൊപ്പം ലഭിക്കുന്ന ഡിജിറ്റൽ ലിങ്ക് വഴി ഇഷ്യു ചെയ്യുന്ന ട്രാൻസിറ്റ് വിസ ഉപയോഗിച്ച് രാജ്യത്ത് 96 മണിക്കൂർ താങ്ങാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. 100 ലധികം നഗരങ്ങളിലേക്ക് നിലവിൽ എയർലൈൻ സേവനം നൽകുന്നുണ്ട്. 149 വിമാനങ്ങളാണ് കമ്പനിക്കുള്ളത്.



