ദില്ലി: അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തികൊലപ്പെടുത്തി. ഗോദ്ര സെവൻത് ഡേ സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തിൽ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്പ് തർക്കമുണ്ടായത്. ഇതേ തുടർന്നാണ് എട്ടാം ക്ലാസുകാരൻ അക്രമിച്ചത്. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം തുടങ്ങി. സ്‌കൂൾ മാനേജുമെന്റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധത്തിനിടെ സ്‌കൂൾ അടിച്ചു തകർത്തു.
അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തികൊലപ്പെടുത്തി
RELATED ARTICLES



