Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തിൽപെട്ടത്. ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. ബസിന്റെ അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു.ബസിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും ഇറാനടുത്തുള്ള അതിർത്തി പട്ടണമായ ഇസ്ലാം ക്വാലയിൽ നിന്ന് വാഹനത്തിൽ കയറിയ അഫ്ഗാൻ കുടിയേറ്റക്കാരായിരുന്നെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹെറാത്തിലെ താലിബാന്റെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ അഹ്മദുള്ള മൊട്ടാഖി ഇവരുടെ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബസ് പൊട്ടിത്തെറിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments