വാഷിങ്ടൺ: റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസിഡർ നിക്കി ഹേലി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള തീരുവ യുദ്ധം ഫലം കാണില്ലെന്നും ഇന്ത്യയുഎസ് ബന്ധം തകർച്ചയുടെ വക്കിലാണെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. ആഗോളശക്തിയാകാൻ തയ്യാറെടുക്കുന്ന ചൈനയെ നിയന്ത്രിക്കാൻ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കാൻ ഹേലി നിർദേശിച്ചു. ചൈനയെ പോലെ ഇന്ത്യയെ ഒരു ശത്രുവാണെന്ന് കരുതരുത്, ഇന്ത്യപാക് വെടിനിർത്തൽ സംബന്ധിച്ച ചർച്ച ലോകത്തിലെ രണ്ട് വലിയ രാജ്യങ്ങൾ തമ്മിലുള്ള വിള്ളലിന് കാരണമാകില്ല, നിക്കി ഹേലി കൂട്ടിച്ചർത്തു.ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി ഇസ്രയേൽകഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയുഎസ് ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ വെടിനിർത്തൽ ചർച്ചയിൽ യുഎസിന്റെ പങ്ക് അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. യുഎസിന്റെ നിർണായക വിതരണ ശൃംഖലകൾനിന്ന് ചൈനയെ അകറ്റാൻ ഇന്ത്യ അനിവാര്യമാണെന്ന് ഹേലി അഭിപ്രായപ്പെട്ടു.
ട്രെoപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസിഡർ നിക്കി ഹേലി
RELATED ARTICLES



