പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിൽ വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്ത് കൊല്ലംകോട് പോലീസ്. എസ്‍സി, എസ്‍ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരൊക്കെയാണ് മർദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചെന്നാണ് പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതി
RELATED ARTICLES



