ദുബായ്: യുഎഇയിലെ വേനലവധിക്കാലം കഴിഞ്ഞതോടെ വിമാന നിരക്കുകളിൽ ഗണ്യമായ കുറവ്. ആഗസ്റ്റ് 30 ന് ശേഷം വിമാന നിരക്കുകളിൽ ഗണ്യമായ കുറവ് കാണുന്നതായി ട്രാവൽ ഏജന്റുമാർ റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ അവധി ദിവസങ്ങൾ കഴിയുകയും യാത്രാ ആവശ്യകത കുറയുകയും ചെയ്യുന്നതോടെ സെ്ര്രപംബർ മാസം സ്വമേധയാ ഉള്ളതും ബജറ്റ് സൗഹൃദവുമായ ഒരു വിനോദയാത്രയ്ക്ക് അനുയോജ്യമായ ഒരു ‘ഷോൾഡർ സീസൺ’ ആയി മാറുംഅമാവാസി ദിനത്തിൽ സൗഭാഗ്യം ലഭിക്കാൻ പോകുന്ന രാശിക്കാർ ഇവരാണ്; നിങ്ങളുമുണ്ടോ?അമാവാസി ദിനത്തിൽ സൗഭാഗ്യം ലഭിക്കാൻ പോകുന്ന രാശിക്കാർ ഇവരാണ്; നിങ്ങളുമുണ്ടോ?ഒരു ലക്ഷ്യസ്ഥാനത്തിന്റെ ഉയർന്നതും താഴ്ന്നതുമായ ടൂറിസ്റ്റ് സീസണുകൾക്കിടയിലുള്ള കാലഘട്ടത്തെയാണ് ഷോൾഡർ സീസൺ എന്ന് പറയുന്നത്. പുതിയ അധ്യയന വർഷം തുടങ്ങിയതോടെ നാട്ടിൽ പോയവർ കൂട്ടത്തോടെ തിരിച്ചുവരികയാണ്. ഇതിനാൽ പുറത്തേക്കുള്ള യാത്രകളിൽ സ്വാഭാവികമായ ഒരു മന്ദത സൃഷ്ടിക്കുന്നു. അതിനാൽ സീറ്റുകൾ നിറയ്ക്കാൻ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകുന്നു.തിരക്കേറിയ ജൂലൈ, ആഗസ്റ്റ് യാത്രാ കാലയളവിന്റെ അവസാനം, ഡിമാൻഡിലെ ഈ സ്വാഭാവിക ഇടിവിന് കാരണമായി. അതേസമയം അക്കാദമിക് കലണ്ടറിൽ ബന്ധമില്ലാത്ത സ്കൂളിൽ പോകുന്ന കുട്ടികളില്ലാത്ത യാത്രക്കാർക്കും നാട്ടിലേക്ക് പോയ പ്രവാസികൾക്കും യാത്രയ്ക്ക് സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. വേനൽക്കാലത്തെ പീക്ക് പിരീഡ് വിലകൾ സഹിച്ചവർക്ക് ആശ്വാസം പകരുന്നതാണ് ഇത്.
വേനലവധിക്കാലം കഴിഞ്ഞതോടെ വിമാന നിരക്കുകളിൽ ഗണ്യമായ കുറവ്
RELATED ARTICLES



