കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാതെ ഷാഫി പറമ്പില്‍ എം.പി. ഒരു കോടതി വിധിയോ, എഫ്‌ഐആറോ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇല്ല. രാഹുല്‍ സ്വമേധയാ രാജി സന്നദ്ദത പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.
അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടും സിപിഎം കോണ്‍ഗ്രസിനെ ധാര്‍മ്മീകത പഠിപ്പിക്കുകയാണ്. താന്‍ ബിഹാറിലേക്ക് മുങ്ങിയെന്ന് പറയുന്നത് ശരിയല്ലെന്നും ഷാഫി വടകരയില്‍ പറഞ്ഞു.
‘ഒരു പരാതിയോ കോടതി വിധിയോ, എഫ് ഐ ആറോ വരുന്നതിന് മുമ്പ് രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി നേതൃത്വത്തോട് ആലോച്ച് രാജിയും രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ രാജി ഏതെങ്കിലും സിപിഎം പ്രവര്‍ത്തകരോ ആണ് പ്രഖ്യാപിച്ചതെങ്കില്‍ ധാര്‍മികതയുടെ ക്ലാസ് അപ്പോള്‍ തുടങ്ങുമായിരുന്നു. രാഹുല്‍ രാജി വെച്ചിട്ടും കോണ്‍ഗ്രസിനെ വീണ്ടും കുറ്റപ്പെടുത്തുന്ന സാഹചര്യമാണ്,’ ഷാഫി പറഞ്ഞു. അതേസമയം, വടകരയില്‍ ഷാഫി പറമ്പില്‍ പങ്കെടുത്ത പരിപാടിയില്‍ സിപിഎം പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി.



