ബെംഗളൂരു: ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 19952014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ്‌രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. മൊഴികൾ പലതും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും.ധർമസ്ഥലയിൽ നിന്ന് കിട്ടിയത് പല്ലും താടിയെല്ലും തുടയെല്ലും; വിശദ പരിശോധനയ്ക്ക് അയയ്ക്കുംമെഡിക്കൽ വിദ്യാർഥിനിയായ തന്റെ മകൾ അനന്യയെ (18) 2003 മെയ് മാസത്തിൽ ധർമസ്ഥല സന്ദർശനത്തിനിടെ കാണാതായെന്നാണ് ഭട്ട് അവകാശപ്പെട്ടത്. അനന്യയും സുഹൃത്തുക്കളുംക്ഷേത്ര സമുച്ചയത്തിനു സമീപംഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണാതായെന്നാണ് അവർ ആരോപിച്ചത്. അനന്യയെ കാണാതായതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞിരുന്നു. താൻ ആക്രമിക്കപ്പെട്ടെന്ന ആരോപണവും അവർ ഉയർത്തി. പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നാണു ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. 1995 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്‌കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ താൻ കത്തിച്ചെന്നാണ് ഇയാൾ പറഞ്ഞത്. ധർമസ്ഥലക്ഷേത്ര ഭരണസമിതിയ്ക്കു കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായിജോലി ചെയ്തിരുന്നത്. കുറ്റബോധംതോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം പൊലീസിനെ സമീപിച്ചതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞിരുന്നു.
ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ
RELATED ARTICLES



