Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ്  സെന്റ് പോൾസിനു മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് വോളി ടൂർണമെന്റ് കിരീടം

ഡാളസ്  സെന്റ് പോൾസിനു മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് വോളി ടൂർണമെന്റ് കിരീടം

പി പി ചെറിയാൻ

ഡാളസ് : 2025-ലെ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് പുരുഷന്മാരുടെ വോളിബോൾ  ടൂർണമെന്റിൽ ഡാളസ്സിലെ സെന്റ് പോൾസ് മാർത്തോമ പള്ളിക്ക് വിജയം.ഈ വർഷം കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച്  അജയ്യരായി നിലകൊണ്ട ഡാളസ് .സെന്റ് പോൾസ് ഫൈനലിൽ ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ നിന്നുള്ള മറ്റൊരു യുവ ടീമിനെ ആവേശകരമായ പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ്  കിരീടം നേടിയത്.

 RYSE എനർജി സ്റ്റാർ സെന്ററിൽ വെച്ചാണ് മത്സരം നടന്നത്. വെറും 2 വർഷം മുമ്പ് മാത്രം വോളിബോൾ കളിച്ചു തുടങ്ങിയ യുവത്വവും പ്രതിഭയുമുള്ള ടീമാണ് ഇവർ. കഴിഞ്ഞ വർഷം ഫൈനലിൽ എത്തിയിരുന്നെങ്കിലും തോൽവിയായിരുന്നു ഫലം. എന്നാൽ ഇത്തവണ അവർ ആ പരാജയത്തെ  മറികടന്ന് ചാമ്പ്യൻഷിപ്പ് നേടി.  ജേക്കബ് സഖറിയ ടീം ക്യാപ്റ്റനും . സോജി സഖറിയ കോച്ചുമായിരുന്നു

 “ഈ ടൂർണമെന്റിൽ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ദൈവഭയമുള്ള കുട്ടികളുടെ ഒരു കൂട്ടത്തെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യവും ബഹുമതിയുമാണ്. കാഴ്ചകൊണ്ടല്ല, വിശ്വാസം കൊണ്ട് മുന്നോട്ട് പോകാൻ എല്ലാവർക്കും ഇതൊരു ജീവിത പാഠമായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ, വോളിബോൾ കളിക്കാൻ മാത്രമല്ല, ഉപവസിച്ചും പ്രാർത്ഥിച്ചും വേദപുസ്തക ഭാഗങ്ങൾ പങ്കുവെച്ചും ഒരുമിച്ച് ആരാധിച്ചും ദൈവത്തോട് കൂടുതൽ അടുക്കാനും ടീം പഠിച്ചു. എല്ലാ മഹത്വവും സർവ്വശക്തനായ ദൈവത്തിന്!”കോച്ച് സോജി സഖറിയ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments