സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫിലേക്ക് അഞ്ചുമുതൽ പത്തിരട്ടി വരെ യാത്രാനിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ 25 മുതൽ തുറക്കുന്നത് മുന്നിൽക്കണ്ട് മാസങ്ങൾക്കുമുമ്പേ സംസ്ഥാനത്തുനിന്ന് വിമാന യാത്രാ നിരക്ക് വർധിപ്പിച്ചിരുന്നു.
ഇതേ വിമാനക്കമ്പനി ഷാർജയിലേക്കും അബൂദബിയിലേക്കും 37500 രൂപയാണ് ഈടാക്കുന്നത്. യു.എ.ഇയിലെ ഫുജൈറയിലേക്ക് ഇതേ ദിവസം ഇൻഡിഗോ ഫ്ലൈറ്റ് തങ്ങളുടെ സർവകാല റെക്കോഡുകൾ തിരുത്തിയാണ് 37300 രൂപക്ക് ടിക്കറ്റുകൾ വിൽക്കുന്നത്.



