ആലപ്പുഴ ഇൻകാസ് ജില്ലാ കമ്മിറ്റി ഇന്ത്യയുടെ 79-)മതു സ്വാതന്ത്ര്യ ദിനാഘോഷം അൽ മദിന വൈഡ് റേഞ്ച് റെസ്റ്റോറന്റ് ആഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു.
ഇൻകാസ് ആലപ്പുഴ എക്സിക്യൂട്ടീവ് അംഗം ശ്രീ. സെബാസ്റ്റ്യൻ പുരക്കലിന്റെ ദേശീയഗാനാലാപനത്തോനുകൂടി യോഗനടപടികൾ അആരംഭിച്ചു.
നമ്മുടെ നാടിനെ വൈദേശിക ശക്തികളിൽ നിന്നും മോചിപ്പിക്കുവാൻ ജീവത്യാഗം ചെയ്ത ധീര രക്ത സാക്ഷികളുടെ സ്മരണകൾ ഇരമ്പിയ പരിപാടിക്ക് ഇൻകാസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ. അൻഷാദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.

നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാനതത്വങ്ങൾ കാറ്റിൽ പറത്തി , ഭാരതത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നവരെ ഭരണസിരാകേന്ദ്രങ്ങളിൽ നിന്നും തൂത്തെറിഞ്ഞു , നമ്മുടെ സ്വാതന്ത്ര്യസേനാനികൾ സ്വപ്നം കണ്ട ഇന്ത്യ—ഐക്യവും നീതിയും സൗഹൃദവും നിറഞ്ഞൊരു രാജ്യം—സാക്ഷാത്കരിക്കുവാൻ , സ്വാതത്ര്യസമര വീഥിയിൽ ത്യാഗോജ്ജല പോരാട്ടങ്ങൾ നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഉള്ള ശക്തമായ പ്രവർത്തങ്ങളിൽ നാം വ്യാപൃതരാവണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. റഫീഖ് മട്ടന്നൂർ അഭിപ്രായപ്പെട്ടു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. പോൾ ജോർജ് പൂവത്തേരിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു. ഗ്ലോബൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ. സി. മോഹൻദാസ് പുതിയ പ്രവർത്തകർക്ക് ഇൻകാസ് അംഗത്വത്തിന് ഉതകുന്ന QR കോഡ് പ്രകാശനകർമ്മം നിർവഹിച്ചു. ഇൻകാസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.റെജി കാസിം പാറയിൽ പ്രസ്തുത യോഗത്തിൽ പങ്കെടുത്ത വിശിഷ്ടാദിഥികൾക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. പുതുതായി സംഘടനയിലേക്ക് കടന്നു വന്ന പ്രവർത്തകരായ സർവ്വശ്രീ ജീവൻ ബാബു , ജിത്തു അലോഷ്യസ്, ലിജിൻ സജി വര്ഗീസ് , ഹസീനറെജി , റെജിമുൽഖാൻ , ജയറാം രമേശ് എന്നിവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ശ്രീ. ബി.എ.നാസ്സർ , ദുബായ് സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് ശ്രീ. പവി ബാലൻ , ദുബായ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ. ഷൈജു അമ്മാനപ്പാറ, ഇൻകാസ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. സഞ്ജു രാജ് വലിയകുളങ്ങര , ജോയിന്റ് സെക്രട്ടറിമാരായ ശ്രീ. സുധീഷ് ചക്കാലയിൽ , ശ്രീ. മോൻസി വര്ഗീസ് , ശ്രീ. ആസിഫ് മുഹമ്മദ്, ശ്രീ.അർഷാദ് ബാദുഷ , എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. സജിത്ത് സാജൻ , ശ്രീ. സെബാസ്റ്റ്യൻ പുരക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇൻകാസ് ആലപ്പുഴ ജില്ലാ ട്രഷറർ ശ്രീ. ബിനോ ലോപ്പസ് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.തുടർന്ന് അദ്ധ്യക്ഷൻ യോഗനടപടികൾ അവസാനിച്ചതായി അറിയിച്ചു.



