കോഴിക്കോട് : കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വിജിലിനെ സരോവാരത്ത് ചതുപ്പിൽ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്തുക്കളായ നിജിൽ, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകുന്നേരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ച് തെളിവെടുക്കും. മരിച്ച വിജിലിന്റെ ബൈക്കും മൊബൈലും കണ്ടെത്താനാണ് പരിശോധന. പ്രതികൾ ഇത് ഉപേക്ഷിച്ചെന്നാണ് മൊഴി നൽകിയത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കൾ കൂടിയായ പ്രതികളുടെ മൊഴി. സരോവരത്ത് മൃദേഹം കുഴിച്ചിട്ടു. തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. എട്ട് മാസത്തിന് ശേഷം സ്ഥലത്തെത്തിയ പ്രതികൾ വിജിലിന്റെ മൃദേഹാവശിഷ്ടങ്ങൾ എടുത്ത് കടലിൽ ഒഴുക്കിയെന്നാണ് മൊഴി. കേസിലെ ഒരു പ്രതി ഇപ്പോൾ ഒളിവിലാണ്. എപ്പോഴും കൂടെ ഉണ്ടാകുന്ന കൂട്ടുകാർ തന്നെ മകനെ കൊന്നതാകാനാണ് സാധ്യതെന്നാണ് വിജിലിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് സരോവരത്ത് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. എലത്തൂർ സ്വദേശിയായ വിജിലിനെ 2019 ലാണ് കാണാതായത്. സുഹൃത്തുക്കളായ നിജിൽ, ദീപേഷ് എന്നിവരെയാണ് എലത്തൂർ പൊലീസ് പിടികൂടിയത്.
യുവാവിനെ ചതുപ്പിൽ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
RELATED ARTICLES



