ദമ്മാം: സൗദിയില്‍ ഗാര്‍ഹിക ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാറ്റത്തിനൊരുങ്ങി ഇന്‍ഷുറന്‍സ് കൗണ്‍സില്‍. വ്യക്തിഗത ഇന്‍ഷുറന്‍സില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്താനാണ് കൗണ്‍സില്‍ പദ്ധതിയിടുന്നത്. ഇതിനായി കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതായും മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇൻഷുറൻസ് കവറേജ് പരിധി ഉയർത്തുന്നതിന്റെ സാധുതയും കണ്‍സള്‍ട്ടന്‍സി പഠിക്കും. ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അംഗീകരിച്ച ഏകീകൃത ആരോഗ്യ ഇൻഷുറൻസ് രേഖയ്ക്ക് അനുസൃതമായി ഇൻഷുറൻസ് കവറേജ് പരിധി ഉയർത്തുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. തൊഴില്‍ ദാതാവിന് കീഴില്‍ മൂന്നോ അതില്‍ കൂടുതലോ, രണ്ടോ അതില്‍ കൂടുതലോ ജീവനക്കാരുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ പ്രായോഗികതയും കൗണ്‍സില്‍ പഠിച്ചു വരുന്നുണ്ട്.



