Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaറഷ്യ യുദ്ധം ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് കിട്ടുന്ന പണം കൊണ്ട്, യുക്രൈനിലെ നാശനഷ്ടത്തിന്‍റെ...

റഷ്യ യുദ്ധം ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് കിട്ടുന്ന പണം കൊണ്ട്, യുക്രൈനിലെ നാശനഷ്ടത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്ന വിചിത്രവാദവുമായി യു.എസ്

ന്യൂയോർക്ക്: തീരുവയിലെ അഭിപ്രായ ഭിന്നത മുറുകവേ യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന ഗുരുതര ആരോപണം ഉന്നയിച്ച് അമേരിക്ക. ഡോണൾ‍‍ഡ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ ആണ് മോദിയാണ് യുദ്ധം നടത്തുന്നതെന്ന വിചിത്ര ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ നിലവിൽ വന്നതിന് ശേഷം ഇന്ത്യ – യു എസ് ബന്ധം കൂടുതൽ ഉലയുന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് നടത്തിയിരിക്കുന്നത്. റഷ്യ യുദ്ധം ചെയ്യുന്നത് പ്രധാനമായും ഇന്ത്യയിൽ നിന്ന് കിട്ടുന്ന പണം കൊണ്ടാണ്. അതിനാൽ യുക്രൈനിലെ നാശനഷ്ടത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇത് മോദിയുടെ യുദ്ധമാണെന്നും ഒരു അഭിമുഖത്തിൽ പീറ്റർ നവാറോ പറഞ്ഞു.

റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ യുദ്ധമല്ലേ എന്ന ചോദ്യം ഉയർന്നെങ്കിലും അല്ല മോദിയുടെ യുദ്ധം എന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ആവർത്തിച്ചു. 50 ശതമാനം തീരുവ വന്നിട്ടും ഇന്ത്യ കുലുങ്ങാത്തതിനാൽ ട്രംപ് ഭരണകൂടം അസ്വസ്ഥരാകുന്നു എന്നാണ് ഇത് നൽകുന്ന സൂചന. അമേരിക്ക തീരുവ ഉയർത്തിയ സാഹചര്യം നേരിടാൻ കൂടുതൽ രാജ്യങ്ങളിലേക്കുളള കയറ്റുമതി ഉയർത്താനുള്ള വഴികൾ ഇന്ത്യ തേടുകയാണ്. ഇക്കാര്യം ജപ്പാൻ – ചൈന സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്യും. ഞായറാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങുമായി നടത്തുന്ന ചർച്ചയിൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ സഹകരണം ശക്തമക്കുന്നതും ചർച്ചയാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments