ദോഹ: ഖത്തറിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ആഗസ്റ്റ് 28 മുതൽ 60 ദിവസത്തെ അധിക സമയപരിധിയാണ് അനുവദിച്ചത്. നേരെത്തെ, 2007ലെ ട്രാഫിക് നിയമം നമ്പർ (19) അനുസരിച്ച് സമയപരിധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കണമെന്ന് നിർദേശിച്ചിരുന്നു. ജൂലൈ 27ന് പുറപ്പെടുവിച്ച അറിയിപ്പിൽ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് വാഹന ഉടമകൾക്ക് 30 ദിവസത്തെ സമയം നൽകിയിരുന്നു. ഈ കാലാവധി അവസാനിച്ചത്തിനെ തുടർന്നാണ് വീണ്ടും 60 ദിവസം കൂടി സമയപരിധി അനുവദിച്ചത്.
ഖത്തറിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി
RELATED ARTICLES



