Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാടിന്റെ മക്കൾക്ക് ഓണസമ്മാനവുമായി കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റ്

കാടിന്റെ മക്കൾക്ക് ഓണസമ്മാനവുമായി കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റ്

‘പത്തനംതിട്ട: ശബരിമല വാർഡിലെ അട്ടത്തോട് ഗിരിജന ഉന്നതിയിലെ നിർധന കുടുംബങ്ങൾക്ക് ഓണസമ്മാനമായി ഭക്ഷണ കിറ്റുകളും വസ്ത്രങ്ങളും നൽകി കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റ്. ശബരിമല പൂങ്കാവനത്തിൽ കഴിയുന്ന വനവാസികൾ ഈ പെരുമഴക്കാലത്ത് ഗുരുതരമായ ദുരിതം നേരിടുകയാണെന്ന് മനസ്സിലാക്കിയതാണ് ഈ സഹായം. കനത്ത മഴ മൂലം വന വിഭവങ്ങൾ ശേഖരിക്കലും ചെറു തൊഴിലുകളും തടസ്സപ്പെട്ടതിനാൽ പലരും പട്ടിണിയിലായിരുന്ന സാഹചര്യത്തിലായിരുന്നു ട്രസ്റ്റിന്റെ ഇടപെടൽ.അട്ടത്തോട് കമ്മ്യൂണിറ്റി സെന്ററിനു സമീപം നടന്ന തിരുവോണ കിറ്റ് വിതരണച്ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.പി. വിജയൻ കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു പ്രമോദ് അധ്യക്ഷത വഹിച്ചു. ഉരു മൂപ്പൻ വി.കെ. നാരായണൻ, ട്രസ്റ്റ് അംഗങ്ങൾ മധു പരുമല, ബാബു കൃഷ്ണകല എന്നിവർ സംസാരിച്ചു.വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും നൽകി മാത്രമല്ല, കിടപ്പുരോഗികളെയും ക്യാൻസർ രോഗികളെയും കുടിലുകളിൽ നേരിട്ട് സന്ദർശിച്ച കെ.പി. വിജയൻ തുടർ ചികിത്സയ്ക്കുള്ള സഹായവും വാഗ്ദാനം ചെയ്തു.ദുരിതമനുഭവിക്കുന്ന നിർധനർക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ.പി. വിജയൻ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments