Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്ത് വിഷമദ്യ ദുരന്തം:മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ദാനം ചെയ്തു

കുവൈത്ത് വിഷമദ്യ ദുരന്തം:മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ദാനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ ഇരകൾ അവയവ ദാനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ഡോക്ടർമാർ പറഞ്ഞു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ഇതര രോഗികൾക്ക് മാറ്റിവെച്ചതായി കെടിവിക്ക് നൽകിയ അഭിമുഖത്തിൽ, പ്രമുഖ ട്രാൻസ്പ്ലാൻറ് സർജനും കുവൈത്തിലെ അവയവ മാറ്റിവയ്ക്കൽ കേന്ദ്രത്തിന്റെ ചെയർമാനുമായ ഡോ. മുസ്തഫ അൽ-മൗസവി പറഞ്ഞു.

വിഷമദ്യ ദുരന്തത്തിന്റെ ഇരകളുടെ കുടുംബങ്ങളെ ബന്ധപ്പെട്ട് അംഗീകാരം നേടിയ ശേഷമായിരുന്നു അവയവ കൈമാറ്റം. ഏകദേശം 20 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് ഡോ. മുസ്തഫ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments