ഫ്ളോറിഡ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിൽ ഒന്നായ ലേക്ക്ലാൻഡ് എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായി കർത്തൃദാസൻ പാസ്റ്റർ ജെയിംസ് ജോർജ് ചുമതലയേറ്റു. 7 വർഷം സഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ തോമസ് വി. കോശി വിരമിച്ച ഒഴിവിലേക്കാണ് കർത്തൃദാസൻ പാസ്റ്റർ ജെയിംസ് ജോർജ് നിയമിതനായത്.
അടൂർ സ്വദേശിയായ പാസ്റ്റർ ജെയിംസ് ജോർജ് ഡാളസ് റ്റാബർനാക്കൾ ഐ.പി.സി സഭാംഗമാണ്. ഡാളസ് ക്രിസ് വെൽ കോളേജിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഭാര്യ : കർത്തൃദാസി ജോയ്സ് ജെയിംസ്. മക്കൾ : ജോബിൻ, ജസ്റ്റിൻ 🇺🇸



