ഖാർതൂം: വടക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. 370 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ സുഡാനിലെ മാറാ പർവതനിരകളിലാണ് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
യഥാർഥ മരണസംഖ്യ അറിവായിട്ടില്ലെന്നും ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്നും സുഡാനിലെ യു.എൻ ഡെപ്യൂട്ടി കോ ഓഡിനേറ്റർ (ഹുമാനിറ്റേറിയൻ) ആന്‍റണി ഗെരാർഡ് ബി.ബി.സിയെ അറിയിച്ചു.



