അയ്യപ്പസംഗമത്തിന് സഹകരിക്കേണ്ടെന്ന് ഭൂരിപക്ഷ യുഡിഎഫ് അംഗങ്ങള്‍. എല്ലാവശങ്ങളും പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടുത്തി. സമുദായസംഘടനകളുടെ പിന്തുണ വിലയിരുത്തും. അതിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.
നേരത്തെ സംഗമത്തിനു ക്ഷണിക്കാന്‍ എത്തിയ സംഘാടകർക്ക് മുഖം കൊടുക്കാന്‍ വി.ഡി. സതീശൻ തയ്യാറായിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അടക്കമുള്ള സംഘമാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിൽ എത്തിയത്. പ്രതിപക്ഷ നേതാവ് വസതിയിൽ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് തയാറായില്ല.



