രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒരു സ്ത്രീയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണത്തിന്. ക്രൈംബ്രാഞ്ച് ഉടനെ പരാതിക്കാരനായ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റിന്റെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുക്കണമെന്ന് പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും ബാലവകാശ കമ്മീഷനിലും ഷിന്റോ പരാതി നല്‍കിയിരുന്നു.
ശബ്ദരേഖയിലെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയിലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചന. അവിടെ നിന്ന് വിവരം ശേഖരിച്ച ശേഷം യുവതിയെ മൊഴിയെടുക്കാനായി സമീപിക്കും. അതോടൊപ്പം യുവതിയുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരുടെ മൊഴിയുമെടുക്കും.



