Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജസ്റ്റിസ് പി.ഡി.രാജന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് വേൾഡ് മലയാളി കൗൺസിൽ

ജസ്റ്റിസ് പി.ഡി.രാജന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് വേൾഡ് മലയാളി കൗൺസിൽ

ഇടയാറന്മുള : വേൾഡ് മലയാളി കൗൺസിലിന്റെ അഭ്യൂദയ കാംഷിയും പ്രവാസിമലയാളികളുടെ വിവിധ വിഷയങ്ങളിൽ ദീർഘ കാലമായി സജീവമായി ഇടപെടുകയും ചെയ്തിരുന്ന NRI Commission Chairman ആയിരുന്ന ജസ്റ്റിസ് പി.ഡി. രാജന്റെ സംസ്‌കാരചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സ്ഥാപക ജനറൽ സെക്രട്ടറി അലക്‌സ് വിളനിലം, സീനിയർ നേതാക്കളായ ടി. പി. വിജയൻ, ജെയിംസ് കൂടൽ, സുരേന്ദ്രൻ കണ്ണാട്ട്, ഷാജി മാത്യു, ദിനേശ് നായർ, എ.എസ്. ജോസ്, തങ്കമണി ദിവാകരൻ, സണ്ണി വെളിയത്ത്, ജോൺ സാമൂവെൽ, പോൾ പാറപ്പള്ളി എന്നിവരുൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.വേൾഡ് മലയാളി കൗൺസിലിനു വേണ്ടി, ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോസ് കോലത്ത് റീത്തു സമർപ്പിച്ചു അനുശോചനം അറിയിച്ചു. ജസ്റ്റിസ് രാജൻ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിച്ച വിവിധ അദാ ലത്തുകളിൽ നേരിട്ട് പങ്കെടുക്കാൻ അവസരം കിട്ടിയിട്ടുണ്ടെന്നും അതൊക്കെ പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ തനിക്കു പ്രയോജനപ്പെട്ടുവെന്നും ജോസ് കോലത്ത് പറഞ്ഞു.

ഇടയാറന്മുളയിലുള്ള തന്റെ കുടുംബ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഭവനമായിരുന്നു തന്റെ നാട്ടുകാരൻ കൂടിയായ ജസ്റ്റിസ് രാജന്റേത് എന്ന് തോമസ് മൊട്ടക്കൽ പറഞ്ഞു. പ്രവാസി സമൂഹത്തിനു ഒരു ഉത്തമ സുഹൃത്തിനെയും ഉപദേശകനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് പ്രവാസി കോൺക്ലെവ് ട്രസ്റ്റ് അംഗം കൂടിയായ അലക്‌സ് വിളനിലം പറയുകയുണ്ടായി. വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളടക്കം വൻ ജനാവലി അന്ത്യയാത്രക്ക് സാക്ഷ്യം വഹിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments