പാലക്കാട്: പാലക്കാട് കല്ലേക്കാടിൽ വീട്ടിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി സുരേഷ് കിണർ കുഴിക്കൽ ജോലിക്കാരനാണെന്ന് പൊലീസ് അറിയിച്ചു. മൂത്താംതറ സ്‌കൂളിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. സംഭവത്തിൽ ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവർ കസ്റ്റഡിയിലാണ്. സുരേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരക സ്‌ഫോടന വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്.
24 ഇലക്ട്രിക് ഡിറ്റനേറ്റർ, അനധികൃതമായി നിർമ്മിച്ച 12 സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. സുരേഷ് ബിജെപി പ്രവർത്തകൻ എന്നാണ് സൂചന. നേരത്തെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ പത്ത് വയസ്സുകാരന് പരിക്കേറ്റിരുന്നു. മൂത്താൻത്തറ ദേവി വിദ്യാനികേതൻ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണ് ഇത്. സ്‌കൂൾ പരിസരത്ത് കളിക്കാനെത്തിയ കുട്ടിക്കായിരുന്നു പന്നിപ്പടക്കം ലഭിച്ചത്.
പാലക്കാട്: പാലക്കാട് കല്ലേക്കാടിൽ വീട്ടിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി സുരേഷ് കിണർ കുഴിക്കൽ ജോലിക്കാരനാണെന്ന് പൊലീസ് അറിയിച്ചു. മൂത്താംതറ സ്‌കൂളിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. സംഭവത്തിൽ ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവർ കസ്റ്റഡിയിലാണ്. സുരേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരക സ്‌ഫോടന വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്.24 ഇലക്ട്രിക് ഡിറ്റനേറ്റർ, അനധികൃതമായി നിർമ്മിച്ച 12 സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. സുരേഷ് ബിജെപി പ്രവർത്തകൻ എന്നാണ് സൂചന. നേരത്തെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ പത്ത് വയസ്സുകാരന് പരിക്കേറ്റിരുന്നു. മൂത്താൻത്തറ ദേവി വിദ്യാനികേതൻ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണ് ഇത്. സ്‌കൂൾ പരിസരത്ത് കളിക്കാനെത്തിയ കുട്ടിക്കായിരുന്നു പന്നിപ്പടക്കം ലഭിച്ചത്.



