Monday, December 29, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹാർവാർഡ് സർവകലാശാലയ്ക്ക് ഫെഡറൽ ഗ്രാന്റുകൾ മരവിപ്പിച്ചത് റദ്ദാക്കി ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി

ഹാർവാർഡ് സർവകലാശാലയ്ക്ക് ഫെഡറൽ ഗ്രാന്റുകൾ മരവിപ്പിച്ചത് റദ്ദാക്കി ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി

പി പി ചെറിയാൻ

ബോസ്റ്റൺ :അമേരിക്കയിലെ ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയ്ക്ക് നൽകിയ ഏകദേശം 220 കോടി ഡോളർ വരുന്ന ഫെഡറൽ ഗ്രാന്റുകൾ മരവിപ്പിച്ചത് റദ്ദാക്കി. ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ആലിസൺ ഡി. ബറോസാണ് ഈ തുക വിട്ടുനൽകാൻ ഉത്തരവിട്ടത്. ഗവേഷണ ഗ്രാന്റുകൾ നിർത്തലാക്കിയതും ജൂതവിരുദ്ധതയും തമ്മിൽ യഥാർത്ഥത്തിൽ ചെറിയ ബന്ധമേയുള്ളൂവെന്ന് ജഡ്ജി വ്യക്തമാക്കി.

ഗ്രാന്റ് മരവിപ്പിക്കാൻ ട്രംപ് ഭരണകൂടം പറഞ്ഞ ജൂതവിരുദ്ധത ഒരു മറ മാത്രമാണെന്നും  
ഹാർവാർഡ് സർവകലാശാലയുടെ ഗവേഷണ പദ്ധതികളെ സാരമായി ബാധിക്കുന്നതായിരുന്നു ഈ ഫണ്ട് മരവിപ്പിക്കൽ എന്നും കോടതി ചൂണ്ടിക്കാട്ടി.ഫണ്ട് നിർത്തലാക്കിയതിന് പിന്നിൽ പ്രത്യയശാസ്ത്രപരമായ ആക്രമണമുണ്ടെന്നും അത് ഫസ്റ്റ് അമെൻഡ്മെന്റിനും ടൈറ്റിൽ VI നിയമങ്ങൾക്കും എതിരാണെന്നും വിധിയിൽ പറയുന്നു.

വിദ്യാർത്ഥി സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ഓഡിറ്റ് ചെയ്യുക, വൈവിധ്യ പരിപാടികൾ നിർത്തലാക്കുക തുടങ്ങിയ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ പലതും ജൂതവിരുദ്ധതയുമായി ബന്ധമില്ലാത്തവയായിരുന്നു.
ഹാർവാർഡ് ജൂതവിരുദ്ധതയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് കോടതി സമ്മതിച്ചെങ്കിലും, ഗ്രാന്റുകൾ റദ്ദാക്കിയത് അതിന് പരിഹാരമാകില്ലെന്ന് വ്യക്തമാക്കി.

വിധിക്ക് പിന്നാലെ, ഈ “തെറ്റായ തീരുമാനത്തിനെതിരെ” അപ്പീൽ നൽകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.

ട്രംപ് ഭരണകൂടം ഏപ്രിലിൽ ഹാർവാർഡിന്റെ ഫെഡറൽ ഫണ്ടിംഗ് മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവകലാശാല കോടതിയെ സമീപിച്ചത്. ജൂതവിരുദ്ധതയുമായി ബന്ധപ്പെട്ട് 10 ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു കത്ത് ട്രംപ് ഭരണകൂടം ഹാർവാർഡിന് അയച്ചിരുന്നു. എന്നാൽ, ഇതിൽ ഒരെണ്ണം മാത്രമാണ് ജൂതവിരുദ്ധതയുമായി ബന്ധമുള്ളതെന്നാണ് കോടതി നിരീക്ഷിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments