Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസ് സൈനികൻ അറസ്റ്റിൽ; പ്രതിഷേധത്തിൽ പങ്കെടുത്തതിനാലെന്ന് പോലീസ്

യുഎസ് സൈനികൻ അറസ്റ്റിൽ; പ്രതിഷേധത്തിൽ പങ്കെടുത്തതിനാലെന്ന് പോലീസ്

പി പി ചെറിയാൻ

വാഷിങ്ടൺ: യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ച മുപ്പത്തിയഞ്ചുകാരനായ ബാജുൻ മാവൽവല്ല II, ഒരു സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. കഴിഞ്ഞ ജൂണിൽ നടന്ന ഈ പ്രതിഷേധത്തിൽ ഒരു സർക്കാർ വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്ന് അധികൃതർ ആരോപിക്കുന്നു.

അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ സർജന്റായ മാവൽവല്ലക്കെതിരെ “ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തി” എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഫെഡറൽ ഏജൻറുമാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

അറസ്റ്റിനെ തുടർന്ന് മനുഷ്യാവകാശ പ്രവർത്തകരും പിന്തുണക്കാരും ആശങ്ക അറിയിച്ചു. ‘ഇത് പൊതു സുരക്ഷയെക്കുറിച്ചല്ല, മറിച്ച് വിയോജിപ്പുള്ളവരെ ലക്ഷ്യമിടുന്നതാണെന്ന്’ ഒരു പ്രാദേശിക സംഘടന പ്രസ്താവിച്ചു.

ഇന്ത്യൻ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച മാവൽവല്ലയുടെ അച്ഛനും അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക സേവനത്തിന് ശേഷം അഫ്ഗാനിലെ 30-ലധികം സഖ്യകക്ഷികളെ ഒഴിപ്പിക്കാൻ മാവൽവല്ല സഹായിച്ചിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഒരു ധനസമാഹരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments