Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക്; മണിപ്പൂരിൽ ദേശീയപാത വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കികൾ, ഒരു വർഷത്തേക്ക് സമാധാന...

സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക്; മണിപ്പൂരിൽ ദേശീയപാത വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കികൾ, ഒരു വർഷത്തേക്ക് സമാധാന കരാർ

നീണ്ട സംഘർഷത്തിനു ശേഷം മണിപ്പൂരിൽ സമാധാനത്തിലേക്ക് പൊൻപുലരി ഉദിക്കുന്നു. കുക്കി-സോ കൗൺസിലിൽ (KZC) ദേശീയ പാത – 02 വീണ്ടും തുറക്കാൻ തീരുമാനം. ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയവും കുക്കി-സോ കൗൺസിൽ പ്രതിനിധി സംഘവും തമ്മിൽ നടന്ന യോഗത്തിലാണ് തീരുമാനിച്ചത്. ഇന്ന് മുതൽ ഒരു വർഷത്തേക്കാണ് സമാധാന കരാർ. സുരക്ഷാ സേനയുമായി പൂർണ്ണ സഹകരണം കുക്കി-സോ കൗൺസിൽ ഉറപ്പ് നൽകുകയും ചെയ്തു.

ത്രികക്ഷി കരാറിൽ എംഎച്ച്എ, മണിപ്പൂർ സർക്കാർ, കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവരാണ് ഒപ്പ് വച്ചത്. പാതയിൽ സമാധാനം ഉറപ്പാക്കാൻ സുരക്ഷാ സേനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കുക്കി-സോ കൗൺസിൽ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി നിലവിൽ പ്രവർത്തിച്ചുവരുന്ന ക്യാമ്പുകളുടെ എണ്ണം കുറയ്ക്കാനും ആയുധങ്ങൾ അടുത്തുള്ള സിആർപിഎഫ് അല്ലെങ്കിൽ ബിഎസ്എഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കാനും കരാറിൽ പറയുന്നു. ഇതനുസരിച്ച് സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഏഴ് നിയുക്ത ക്യാമ്പുകൾ മാറ്റി സ്ഥാപിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments