റോം: പ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതീവ ദുഃഖത്തോടെ വിയോഗ വാര്‍ത്ത അറിയിക്കുന്നുവെന്ന് അര്‍മാനി ഗ്രൂപ്പ് അറിയിച്ചു. വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.ലോകത്തിലെ ഏറ്റവും വലിയ ആഢംബര ഫാഷന്‍ ബ്രാന്‍ഡ് ആണ് അര്‍മാനി. 1975 ല്‍ ആരംഭിച്ച അര്‍മാനി ഫാഷന്‍ ബ്രാന്‍ഡ് മിനിമലിസ്റ്റ് ഡിസൈനുകളുടെ ആഗോള ബ്രാന്‍ഡായി മാറുകയായിരുന്നു. പ്രതിവര്‍ഷം എകദേശം 2.3 ബില്യണ്‍ യൂറോ വിറ്റുവരവുള്ള കമ്പനിയായി അര്‍മാനി വളരുകയായിരുന്നു.
പ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി (91) അന്തരിച്ചു
RELATED ARTICLES



