പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും.
പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനമാണ് ഇന്ന് വിശ്വാസികൾ കൊണ്ടാടുന്നത്. ആരാധാനാലയങ്ങൾ, മദ്രസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതാലങ്കാരം, നടത്തിയും, കൊടിതോരണങ്ങളും ഒരുക്കിയുമാണ് നബിദിനം വിശ്വാസികൾ വർണാഭമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിനത്തോട് അനുബന്ധിച്ച് റാലികളും, വിവിധ പരിപാടികളും നടന്നു. മലപ്പുറം മഅ്ദിൻ അക്കാദമിയും സുന്നി സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച നബിദിന സ്നേഹറാലിയിൽ മഅ്ദിൻ അക്കാഡമി ചെയർമാൻ ഇബ്രാഹിം ഖലീൽ അൽ ബുഖാരി നബിദിന സന്ദേശം നൽകി.



