Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപെന്റ​ഗണിന്റെ പേര് മാറ്റാൻ ഒരുങ്ങി ട്രംപ്

പെന്റ​ഗണിന്റെ പേര് മാറ്റാൻ ഒരുങ്ങി ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കയുടെ പ്രതിരോധ വിഭാ​ഗത്തിന്റെ ആസ്ഥാനമായ പെന്റ​ഗണിന്റെ പേര് മാറ്റാൻ ഒരുങ്ങി യുഎസ് പ്രസിഡ‌ന്റ് ഡോണൾഡ് ട്രംപ്. പെന്റ​ഗൺ എന്ന പേര് മാറ്റി ‍ഡിപ്പാർട്മെന്റ് ഓഫ് വാർ അഥവാ യുദ്ധവിഭാ​ഗം എന്ന പേരിന് അനുമതി നൽകാനൊരുങ്ങുകയാണ് ട്രംപ്. പേര് മാറ്റം യുഎസ് കോൺ​ഗ്രസ് ചേരാതെ, ട്രംപ് തന്റെ ഔദ്യോ​ഗിക തീരുമാനത്തിലൂടെയാണ് നടപ്പിൽ വരുത്തുന്നത്.

യുദ്ധ വിഭാ​ഗം എന്ന പുതിയ പേര് രണ്ടാമത്തെ തലവാചകമായിരിക്കും എന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്. എന്നാൽ അമേരിക്കയുടെ മറ്റ് ഔദ്യോ​ഗിക വിഭാ​ഗങ്ങൾ പെന്റഗണിനെ യുദ്ധവിഭാ​ഗം എന്നായിരിക്കും അഭിസംബോധന ചെയ്യുക. പ്രതിരോധ സെക്രട്ടറിയായ പീറ്റ് ഹെ​ഗ്സെത്ത് സെക്രട്ടറി ഓഫ് വാർ എന്നായിരിക്കും അറിയപ്പെടുകയെന്നും ഭരണകൂടം കൂട്ടിചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments