കൊച്ചി: കൊച്ചി കണ്ടയ്‌നർ റോഡിൽ ഇന്നലെ രാത്രി കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു. കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്ത ഫക്രുദ്ദീൻ എന്നയാൾക്കെതിരെ ചേരാനെല്ലൂർ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുളള ക്രൂരത ഉൾപ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടപ്പളളി സ്വദേശി നാദിറിന്റെ ഉടമസ്ഥതയിലുളളതാണ് കുതിര. താനറിയാതെ ഫക്രുദ്ദീൻ കുതിരയെ കൊണ്ടു പോയി എന്നാണ് ഉടമ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് റിഫ്‌ളക്ടർ ഘടിപ്പിക്കാതെ കുതിരയെ തിരക്കേറിയ കണ്ടയ്‌നർ റോഡിലൂടെ കൊണ്ടുപോയത്. എതിരെ വന്ന കാർ ഇടിച്ച് കുതിരയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ കാറിനും കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നു.



