തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി. അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതിനാല്‍ ഞായറാഴ്ച വൈകുന്നേരം നാലുമണിമുതല്‍ നിശ്ചയിച്ചിരുന്ന വിവിധ പരിപാടികള്‍ റദ്ദാക്കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. തൃശ്ശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലികളി മഹോത്സവത്തിലും കൊല്ലത്തുനടക്കുന്ന മഞ്ഞക്കടല്‍ സംഗമത്തിലും പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഏറെ ഖേദമുണ്ടെന്നും സുരേഷ് ഗോപി കുറിച്ചു. പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം:സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി
RELATED ARTICLES



