Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഖത്തർ ആക്രമണം:തന്റെ തീരുമാനമല്ലെന്ന് ട്രംപ്

ഖത്തർ ആക്രമണം:തന്റെ തീരുമാനമല്ലെന്ന് ട്രംപ്

വാഷിങ്‌ടൻ : ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റേതാണെന്നും തന്റെ തീരുമാനമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഹാമാസിനു നേരെ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്ന് യുഎസ് സൈന്യം ട്രംപ് ഭരണകൂടത്തെ രാവിലെ അറിയിച്ചു. നിർഭാഗ്യവശാൽ ഖത്തറിന്റെ തലസ്‌ഥാനമായ ദോഹയിലായിരുന്നു ആക്രമണം. സമാധാനം സ്ഥാപിക്കാൻ ഞങ്ങളോടൊപ്പം വളരെയധികം കഠിനാധ്വാനം ചെയ്യുകയും  അപകടസാധ്യതകൾ ധീരമായി ഏറ്റെടുക്കുകയും ചെയ്യുന്ന, ഒരു പരമാധികാര രാജ്യവും യുഎസിന്റെ അടുത്ത സഖ്യകക്ഷിയുമായ ഖത്തറിനുള്ളിൽ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ യുഎസിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ല. എങ്കിലും, ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകളിൽ നിന്ന് നേട്ടമുണ്ടാക്കുന്ന ഹമാസിനെ തുടച്ചുനീക്കുന്നത് ഉചിതമായ ലക്ഷ്യമാണ്. ഇസ്രയേൽ ആക്രമിക്കുമെന്ന് ഖത്തറിന് മുന്നറിയിപ്പു നൽകാൻ ഉടൻ തന്നെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ  ചുമതലപ്പെടുത്തിയിരുന്നു. അത് അദ്ദേഹം നിറവേറ്റി. നിർഭാഗ്യവശാൽ, ആക്രമണം തടയാൻ കഴിയാത്തവിധം വൈകിപ്പോയിരുന്നു.’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. 


‘യുഎസിന്റെ ശക്തമായ സഖ്യകക്ഷിയും സുഹൃത്തുമായി ഖത്തറിനെ കാണുന്നു. കൂടാതെ ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ച് എനിക്ക് വളരെ ദുഃഖമുണ്ട്. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടുകിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കൂടാതെ ഈ യുദ്ധം ഉടൻ അവസാനിക്കണം. ആക്രമണത്തിനു പിന്നാലെ ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി എന്നോട് പറഞ്ഞുവെന്നും ട്രംപ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments