Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷം; മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ  ജീവനോടെ കത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ

നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷം; മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ  ജീവനോടെ കത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ

കാഠ്മണ്ഡു: നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ഝല നാഥ് ഖനാലിന്റെ ഭാര്യ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികൾ അദ്ദേഹത്തിന്റെ വസതിക്ക് തീയിട്ടതിനെ തുടർന്ന് ജീവനോടെ കത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. രാജ്യത്ത് നിലനിൽക്കുന്ന അഴിമതിക്കും യുവാക്കൾക്ക് അവസരങ്ങളില്ലാത്തതിനും പുറമെ, പ്രമുഖ സമൂഹമാധ്യമങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് പുതിയ പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജിവച്ചു.പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയും മറ്റ് പ്രമുഖ നേതാക്കളും സ്ഥാനമൊഴിഞ്ഞു.സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിച്ചു.

പ്രക്ഷോഭങ്ങളിൽ ഇതുവരെ 22 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കർഫ്യൂ ലംഘിച്ച് പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. സൈന്യം സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

നേപ്പാൾ സൈന്യം ശാന്തമായ ചർച്ചകൾക്ക് ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് സംയമനം പാലിക്കാനും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനും ആഹ്വാനം ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments