.കൊച്ചി: റാപ്പർ വേടനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നിൽ യുവാക്കളുടെ പരാക്രമം. വനിതാ ഉദ്യോഗസ്ഥർക്ക് നേരെ അടക്കം അസഭ്യവർഷം നടത്തിയായിരുന്നു യുവാക്കൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. സംഭവത്തിൽ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കസ്റ്റഡിയിലെടുത്ത ശേഷവും യുവാക്കൾ ലോക്കപ്പിൽ പ്രശ്‌നമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ മുതൽ ഇരുവരും പൊലീസ് സ്റ്റേഷന് മുന്നിൽ ഇരിക്കുകയാണ്. പിന്നീട് ഉച്ചയ്ക്ക് ശേഷം യുവാക്കൾ പരാക്രമം കാണിക്കാൻ തുടങ്ങി. എന്നാൽ ഇവർക്ക് വേടനുമായി നേരിട്ട് ബന്ധമില്ലെന്നും ആരാധകരാണെന്നുമാണ് സൂചന. ‘ഉടൻ തന്നെ വേടനെ പുറത്ത് വിടണം, വേടന് ജാമ്യം ലഭിച്ചതല്ലേ’ എന്നായിരുന്നു ഇരുവരുടെയും ചോദ്യം. പൊലീസ് സ്റ്റേഷന് മുന്നിലും ലോക്കപ്പിലും പരാക്രമം കാണിച്ച ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
റാപ്പർ വേടനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നിൽ യുവാക്കളുടെ പരാക്രമം
RELATED ARTICLES



