Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈറ്റിൽ റോഡുകളിൽ അശ്രദ്ധമായി വാഹനമോടിച്ചാൽ പിടിവീഴും

കുവൈറ്റിൽ റോഡുകളിൽ അശ്രദ്ധമായി വാഹനമോടിച്ചാൽ പിടിവീഴും

കുവൈറ്റ് സിറ്റി :

റോഡുകളിൽ അശ്രദ്ധമായി വാഹനമോടിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ട്രാഫിക് അന്വേഷണ വിഭാഗം (സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ്) ആണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയത്.നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 112 എന്ന നമ്പറിലോ, 99324092 എന്ന വാട്‌സ്ആപ്പ് നമ്പറിലോ വിവരങ്ങൾ കൈമാറാവുന്നതാണ്. റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും റോഡുകളിലെ മോശം പ്രവണതകൾ കുറക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments