പാട്‌ന: ബീഹാറിൽ ആർ.ജെ.ഡി നേതാവിനെ വെടിവച്ച് കൊന്നു. രാജ്കുമാർ റായ് എന്ന അല്ലാ റായ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പാട്‌നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേരാണ് റായിക്ക് നേരേ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. റായിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്ഥലത്തുനിന്ന് ആറ് വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് ആർ.ജെ.ഡി നേതാവിന്റെ കൊലപാതകം. നിയമസഭ തിരഞ്ഞെടുപ്പിൽ രഘോപോർ മണ്ഡലത്തിൽനിന്ന് മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാവായിരുന്നു രാജ്കുമാർ റായ്. അതേസമയം, വസ്തുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. രാജ്കുമാർ റായ് റിയൽ എസ്റ്റേറ്റ് വ്യാപാരിയാണ്. ഇതുസംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
ബീഹാറിൽ ആർ.ജെ.ഡി നേതാവിനെ വെടിവച്ച് കൊന്നു
RELATED ARTICLES



