അടൂർ: വൈ.ഡബ്യു.സി.എ യുടെ അൻപതാമത് വാർഷികം ആഘോഷിക്കുന്നു. 13 ന് രാവിലെ ഒൻപത് മുതൽ കരുവാറ്റ ട്രിനിറ്റി കൺവൻഷൻ സെൻ്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാഷണൽ പ്രസിഡൻ്റ് കുഞ്ഞമ്മ മാത്യു മുഖ്യാതി ത്ഥി ആയി പങ്കെടുക്കും.
നാഷണൽ വൈസ് പ്രസിഡൻ്റ് ഡോ. അനി തോമസ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ അഡ്വ അനിത അനി ഫിലിപ്പ്, അന്ന ജോസഫ്, ഡോ മരിയ ഉമ്മൻ എന്നിവർ പങ്കെടുക്കും. റിട്ട പ്രൊഫ. മേരി മാത്യൂസ് പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് അമ്പി കുര്യൻ, സെക്രട്ടറി സിനി ബാബു, ട്രഷറർ പ്രിയ തോമസ് എന്നിവർ അറിയിച്ചു.



