Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഅമീബിക്ക് മസ്തിഷ്‌ക ജ്വരം : കേരളത്തിൽ ആകെ 17 മരണം, 66 പേർക്ക് രോഗബാധ

അമീബിക്ക് മസ്തിഷ്‌ക ജ്വരം : കേരളത്തിൽ ആകെ 17 മരണം, 66 പേർക്ക് രോഗബാധ

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ ഒടുവിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്.ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നും സ്ഥിരീകരിച്ചു.പുതിയ കണക്ക് പ്രസിദ്ധീകരിച്ചു..തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്തിട്ടും 2 മരണം മാത്രമായിരുന്നു ഇതുവരെ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്.കണക്കുകളിലെ അവ്യക്തത ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തിരുത്ത്ആകെ 66 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇന്നലെ മാത്രം 2 കേസുകൾ റിപ്പോർട്ട് ചെയ്തു.ഈ മാസം ആകെ 19 പേർക്ക് രോഗബാധയും 7 മരണവും.സ്ഥിരീകരിച്ചു. മസ്തിഷ്‌ക ജ്വര കേസുകളിൽ എല്ലാം അമീബിക്ക് മസ്തിഷ്‌ക ജ്വരമാണോ എന്ന പരിശോധന കേരളം നടത്തുന്നുണ്ട്.പിന്നെ എന്ത് കൊണ്ടാണ് ഇത്രയും ദിവസവും സംശയകണക്കിൽ പെടുത്തി മരണം മറച്ചുവച്ചത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.രോഗബാധ പ്രതിരോധത്തിന്,കണക്കുകളിലെ വ്യക്തത അനിവാര്യമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments