ബേൺ: ട്രംപിന്റെ തീരുവയെ പരിഹസിച്ച് പ്രമുഖ വാച്ച് കമ്പനി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 39 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെയാണ് സ്വിസ് വാച്ച് നിര്‍മാതാക്കളായ ‘സ്വാച്ച്’ പരിസഹിച്ചത്. പുതുതായി പുറത്തിറക്കിയ വാച്ചില്‍ മൂന്ന്, ഒൻപത് എന്നീ അക്കങ്ങളുടെ സ്ഥാനം മാറ്റിയായിരുന്നു.
സാധാരണ വാച്ചുകളില്‍നിന്ന് വ്യത്യസ്തമായി മൂന്ന് എന്ന അക്കത്തിന്റെ സ്ഥാനത്ത് ഒൻപതും, ഒൻപതിന്റെ സ്ഥാനത്ത് മൂന്നും ആണ് ഈ വാച്ചില്‍ നല്‍കിയിരിക്കുന്നത്. ഇത് യുഎസ് ചുമത്തിയ 39 ശതമാനം തീരുവയെ സൂചിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.



