തിരുവനന്തപുരം: സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ സഭയിലെത്തിയത്. നേതൃത്വത്തെ മറികടന്ന് സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലായിരിക്കും. എല്ലാ ദിവസവും സഭയില്‍ എത്താനാണ് രാഹുലിന്റെ തീരുമാനം. ചില വിഷയങ്ങൾ ഉയർത്തി സംസാരിക്കാൻ രാഹുല്‍ സ്പീക്കർക്ക് കത്ത് നൽകും.
എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണ രാഹുലിനുണ്ട്. സ്വതന്ത്രനാണ് എന്ന് പറഞ്ഞ് തള്ളാനാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ സഭയില്‍ എത്തുന്നതിനെ പ്രതിപക്ഷ നേതാവിനൊപ്പം രമേശ് ചെന്നിത്തലക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു.



