കോന്നി ഗവ. മെഡിക്കൽ കോളേജിൽ ആദ്യ പ്രസവം
പത്തനംതിട്ട : കോന്നി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യ പ്രസവം നടന്നു. പത്തനംതിട്ട സ്വദേശികളായ സിന്ദൂരിവിഷ്ണു ദമ്പതികൾക്കാണ് പെൺകുഞ്ഞ് പിറന്നത്. സിസേറിയനായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കുഞ്ഞിനും മാതാപിതാക്കൾക്കും ആശംസകൾ നേർന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേയും, കോന്നി മെഡിക്കൽ കോളേജിലേയും മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ലേബർ റൂമിൽ സജ്ജമാക്കിയിരിക്കുന്നത്. ലക്ഷ്യ നിലവാരത്തിൽ 3.5 കോടി രൂപ ചെലവഴിച്ച് 27922 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ലേബർ റൂമിൽ ഒപി, അൾട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, സെ്ര്രപിക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, രണ്ട് എൽഡിആർ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യം, റിക്കവറി റൂമുകൾ, വാർഡുകൾ, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷൻ യൂണിറ്റുകൾ എന്നിവയുണ്ട്.



